Monday, August 25, 2014

ആദ്യ ഫയര്‍ഫോക്സ് ഫോണ്‍ ഇന്ത്യയില്‍; വില 1999 രൂപ !


 മോസില്ല ഫയര്‍ഫോക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ സ്‍മാര്‍ട്ട്ഫോണ്‍, ഇന്റക്സ് കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചു. സാധാരണക്കാരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഫയര്‍ഫോക്സ് ഫോണ്‍ എത്തുന്നത്. ഇന്ത്യന്‍ വിപണിയില്‍ 1999 രൂപയാണ് ഫോണിന്റെ വില. രണ്ടായിരം രൂപയില്‍ താഴെ വില വരുന്ന ഫയര്‍ഫോക്സ് ഫോണ്‍ അവതരിപ്പിക്കുമെന്ന് കഴിഞ്ഞ ജൂണിലാണ് ഇന്റക്സ് പ്രഖ്യാപിച്ചത്. ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ സ്‍നാപ്ഡീല്‍ വഴിയാണ് ഫോണ്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുന്നത്. ഇതുവരെ ഇന്ത്യയില്‍ ഇറങ്ങിയിട്ടുള്ള സ്‍മാര്‍ട്ട്ഫോണുകളില്‍ ഏറ്റവും വില കുറഞ്ഞതും എന്നാല്‍ മികച്ച ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുള്ള ഫോണാണിതെന്ന് ഇന്റക്സ് പറയുന്നു. ഇതേസമയം, തന്നെ മറ്റൊരു സ്‍മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ സ്‍പൈസും ഫയര്‍ഫോക്സ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. സ്‍പൈസ് ഫയര്‍ വണ്‍ എംഐ എഫ്എക്സ്1 ഫോണ്‍ ആഗസ്റ്റ് 29 ന് ഇന്ത്യയില്‍ എത്തിക്കുമെന്നാണ് കമ്പനി പറയുന്നത്. 2299 രൂപയായിരിക്കും സ്‍പൈസ് ഫോണിന്റെ വില. 3.5 ഇഞ്ച് എച്ച്‍വിജിഎ ഡിസ്‍പ്ലെ, 1 ജിഗാഹെഡ്സ് പ്രൊസസര്‍, 128 എംപി റാം, 2 എംപി കാമറ തുടങ്ങിയ സവിശേഷതകളാണ് ഫോണിലുണ്ടാവുക. 46 എംപി ഇന്‍ബില്‍റ്റ് മെമ്മറി, 4 ജിബി വരെ സപ്പോര്‍ട്ട് ചെയ്യുന്ന മെമ്മറി കാര്‍ഡ്, ജിപിആര്‍എസ് തുടങ്ങിയ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. 104 ഗ്രാമാണ് ഫോണിന്റെ ഭാരം.
source-mediaone

No comments:

Post a Comment

Post You Comment Here. Always Respect Others . . . . . .